
മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണത്തിൽ 7 വള്ളങ്ങൾ തകർന്നു
- പുലർച്ചെ 3 മണിക്ക് അപ്രതീക്ഷിതമായി കടൽ കരയിലേക്ക് കയറുകയായിരുന്നു.
മലപ്പുറം : പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം.കടലാക്രമണത്തിൽ 7 വള്ളങ്ങൾ തകർന്നു. പൊന്നാനി പാലപ്പെട്ടി അജ്മീർ നഗറിൽ ഇന്ന് പുലർച്ചെയാണ് കടലാക്രമണം ഉണ്ടായത് .

മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ 3 മണിക്ക് അപ്രതീക്ഷിതമായി കടൽ കരയിലേക്ക് കയറുകയായിരുന്നു.
CATEGORIES News
