മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം വർഗ സമരം തന്നെയാണ് -ഡോകെ.എം. അനിൽ

മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം വർഗ സമരം തന്നെയാണ് -ഡോകെ.എം. അനിൽ

  • കൊയിലാണ്ടിയിൽ സംഘടിപ്പിച്ച മലയാള ഐക്യവേദിയുടെ കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊയിലാണ്ടി:മാതൃഭാഷാവകാശത്തിന് വേണ്ടി നടത്തുന്ന സമരം വർഗ സമരം തന്നെയെന്ന് പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ കെ എം അനിൽ അഭിപ്രായപ്പെട്ടു. കൊയിലാണ്ടിയിൽ സംഘടിപ്പിച്ച മലയാള ഐക്യവേദിയുടെ കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ്റെ ഓർമകളുടെ സംഭരണി മാതൃഭാഷയാണെന്നും മാതൃഭാഷയുടെ നഷ്ടം ഓർമയുടെ തന്നെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ദേവേശൻ പേരൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഡോ പി സുരേഷ് അധ്യക്ഷത വഹിച്ചു . ആർ ഷിജു മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. വിവിധ സെഷനുകളിലായി കെ കെ സുബൈർ , കെ ഹരികുമാർ, സി.കെ സതീഷ് കുമാർ , സി അരവിന്ദൻ, എം വി പ്രദീപൻ, എ സുബാഷ് കുമാർ, സചിത്രൻ എ.കെ,എൻ വി പ്രദീപ് കുമാർ, എ സജീവ് കുമാർ, ഗീത. ടി.ടി , അഭിലാഷ് തിരുവോത്ത്, പി.കെ സലാം എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )