മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു

  • റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ട് റെയിൽവേ ട്രാക്കിലേക്ക് വീണത്.

മുക്കാളി: റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി വീണതിനെ തുടർന്ന് മാഹിക്കും വടകരയ്ക്കും ഇടയിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മുക്കാളി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ട് റെയിൽവേ ട്രാക്കിലേക്ക് വീണത്.


ലോറി ട്രാക്കിലേക്ക് വീണതോടെ ഇരുദിശകളിലേക്കുമുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേ അധികൃതർ അടിയന്തരമായി സ്ഥലത്തെത്തി. ജെസിബിയുടെ സഹായത്തോടെ ലോറി ട്രാക്കിൽ നിന്ന് നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തെ തുടർന്ന് ട്രെയിനുകൾക്ക് നിയന്ത്രണവും വൈകലും നേരിട്ടു. റെയിൽവേ അധികൃതരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ട്രാക്ക് വേഗത്തിൽ ഗതാഗതയോഗ്യമാക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )