മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കട്ടെ ; വി ഡി സതീശൻ

മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കട്ടെ ; വി ഡി സതീശൻ

  • ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും

കൊച്ചി : മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശൻ. പാർട്ടി പറയുന്നതനുസരിച്ച് പ്രവർത്തിക്കും. വിഷയത്തിൽ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങൾക്കോ ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. അതിൽ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏൽപ്പിച്ച ജോലി ഞാൻ നന്നായി പൂർത്തീകരിച്ചു.

ആ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീൽ നടന്നെന്നും വി ഡി സതീശൻ ആരോപിച്ചു. മൂന്ന് സിറ്റിംഗ് സീറ്റാണ് പോയത്. രണ്ട് മന്ത്രിമാരുടെ സീറ്റാണ് പോയത്. സിപിഐഎം ബിജെപി ഡീൽ ഉണ്ടായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. പൂർണമായി കേരളത്തിൽ അത് നടപ്പായില്ല. ചില സ്ഥലങ്ങളിലെങ്കിലും നടപ്പായി. ഒരു വെള്ളിത്തളികയിൽ വച്ചിട്ടാണ് അവർക്ക് ആ സീറ്റ് നൽകിയത് സിപിഐഎമ്മാണ് – അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )