
മുണ്ടക്കെ ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് 682 കോടി ലഭിച്ചെന്ന് സർക്കാർ
- അടിയന്തര സാഹചര്യമുണ്ടായാൽ നിലവിലുള്ളത് 61.53 കോടിയെന്നും സർക്കാർ
കൊച്ചി: മുണ്ടക്കൈ ദുരന്തത്തിലെ ദുരിതാശ്വാസ സഹായം സംബന്ധിച്ച സത്യവാങ്മൂലം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി ലഭിച്ചെന്നും ഇതിൽ 7.65 കോടി രൂപ വിനിയോഗിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ നിലവിലുള്ളത് 61.53 കോടിയെന്നും സർക്കാർ അറിയിച്ചു.

പുനരധിവാസത്തിന് കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു. അക്കൗണ്ട് ഓഫീസർ നേരിട്ട് ഹാജരായെങ്കിലും വിഷയത്തിൽ വ്യക്തത വരുത്താൻ കഴിയാത്തതിൽ കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് ഹരജി ഇന്ന് വീണ്ടും പരിഗണിക്കാൻ മാറ്റിയത്.

CATEGORIES News