മുൻ എക്സൈസ്കമ്മീഷണർ സാംബശിവ റാവു ഉന്നയിച്ച കോഴ ആരോപണത്തിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും

മുൻ എക്സൈസ്കമ്മീഷണർ സാംബശിവ റാവു ഉന്നയിച്ച കോഴ ആരോപണത്തിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും

പദവി ഒഴിയുന്നതിന് മുൻപ് മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ കോഴ ആരോപണങ്ങളുള്ളത്

തിരുവനന്തപുരം: മുൻ എക്സൈസ്കമ്മീഷണർ സാംബശിവ റാവു ഉന്നയിച്ച കോഴ ആരോപണത്തിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് എക്സൈസ് വകുപ്പിന്റെ ശുപാർശ. പുതിയ എക്സൈസ് കമ്മീഷണറെ നിയമിക്കാനുള്ള നടപടികളും സർക്കാർ വേഗത്തിലാക്കി. പദവി ഒഴിയുന്നതിന് മുൻപ് മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ കോഴ ആരോപണങ്ങളുള്ളത്. സെൻട്രൽ എക്സൈസ് ജോയിൻ്റ് കമ്മീഷണർ എസ്. വിനോദ്, ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ. അജയ് എന്നിവർ ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയെന്ന വിവരമാണ് റിപ്പോർട്ടിലുള്ളത്.

ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നാണ് എക്സൈസ് വിജിലൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ. അന്വേഷണം വൈകിയാൽ അഴിമതിക്കാർക്കൊപ്പം സർക്കാർ നിൽക്കുകയാണെന്ന വിമർശനം പ്രതിപക്ഷം ഉയർത്താനും സാധ്യതയുണ്ട്.ഈ സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ എക്സൈസ് വകുപ്പ് നീക്കം നടത്തുന്നത്. അതേസമയം, പുതിയ എക്സൈസ് കമ്മീഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, എക്സൈസ് മന്ത്രി എം. ലിജു എന്നിവരുമായി ചീഫ് സെക്രട്ടറി ആശയവിനിമയം നടത്തി. യുവ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വൈകാതെ പുതിയ കമ്മീഷണറെ നിയമിക്കുമെന്നാണ് സൂചന.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )