
മൂവാറ്റുപുഴ ജില്ല രൂപീകരണം;ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്നാണ് ജോസഫ് വിഭാഗം
- നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മൂവാറ്റുപുഴയ്ക്ക് അനുകൂലമായ സ്ഥിതിയാണ് ഉള്ളതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ് അറിയിക്കാൻ ഒരുങ്ങുകയാണ് കേരളാ കോൺഗ്രസ്. ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ. ജില്ലാ രൂപീകരണത്തിന് രാഷ്ട്രീയമായി അനുകൂല സാഹചര്യം എന്നാണ് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ പറയുന്നത്. എറണാകുളത്തിന്റെ കിഴക്കൻ മേഖലയാണ് ചർച്ചയിലുള്ളത്. മൂവാറ്റുപുഴയെ ജില്ലയാക്കണമെന്നുള്ളത് എന്നാൽ ഇത് കേരളത്തിൽ നടത്തിയെടുക്കുക എന്നതിലാണ് കാര്യം. മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണ്.അടുത്ത ഒരു ജില്ല കേരളത്തിൽ ഉണ്ടെങ്കിൽ അത് മൂവാറ്റുപുഴ ജില്ലയാകുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മൂവാറ്റുപുഴയ്ക്ക് അനുകൂലമായ സ്ഥിതിയാണ് ഉള്ളതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

1982 കാലത്താണ് മൂവാറ്റുപുഴ ജില്ല എന്ന ആശയത്തിന് കെ കരുണാകരൻ തിരികൊളുത്തുന്നത്. വർഷങ്ങൾക്കിപ്പുറം മറ്റൊരു യുഡിഎഫ് സർക്കാർ മൂവാറ്റുപുഴയ്ക്കായി പച്ചക്കൊടി വീശുമ്പോൾ മുന്നണിക്കുള്ളിൽ നിന്നുതന്നെ മുറുമുറുപ്പ് ഉയരുകയാണ്.
