
മെസിയുടെ പേരിലെ തട്ടിപ്പ്: വി അബ്ദുറഹിമാനെ പ്രതിചേര്‍ക്കാന്‍ ഉത്തരവ്
ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: അർജന്റീന ഇതിഹാസ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കും എന്ന പേരിലുള്ള സ്പോൺസർ തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിചേർക്കാൻ അനുമതി. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഉത്തരവ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.അഴിമതി നിരോധന വകുപ്പുകൾ അടക്കം ചുമത്തി അബ്ദുറഹിമാനെതിരെ കേസെടുക്കാനാണ് അനുമതി. മെസിയുടെ പേരിലെ തട്ടിപ്പു കേസിൽ അബ്ദുറഹിമാനെ പ്രതി ചേർക്കുന്നതിൽ ആഭ്യന്തര വകുപ്പ് നേരത്തെ നിയമോപദേശം തേടിയിരുന്നു. അബ്‌ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറി മുൻ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഷറഫലി എന്നിവർക്കെതിരെയും കേസെടുത്തു.

അബ്ദുറഹിമാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതിനുള്ള കേരളത്തിൽ എത്തിക്കുന്നതിനുള്ള കരാർ യഥാർത്ഥമാണെന്ന് തോന്നിപ്പിക്കാൻ മന്ത്രിയുടെ ഔദ്യോഗിക ഇമെയിൽ വിലാസവും സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്തതായി എസ്ഐടി കണ്ടെത്തിയിരുന്നു.
കേസിൽ ഗവർണർ ഓം പ്രകാശ് മാഥൂർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നു.
