
മേമുണ്ട സ്കൂളിൽ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ; അന്വേഷണം ഊർജിതമാക്കി ആരോഗ്യവകുപ്പ്
- കിണർ വെള്ളം ആരോഗ്യ വകുപ്പ് പരിശോധിച്ചു. ഈ പരിശോധന ഫലം നെഗറ്റീവാണ്
വടകര: മേമുണ്ട സ്കൂളിലെ 20ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ചികിത്സയിൽ കഴിയുന്നത് വില്ല്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ,മണിയൂർ വടകര മുനിസിപ്പൽ പരിധിയിലേയും വിദ്യാർത്ഥികളാണ്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് സ്കൂളിലെ കിണർ വെള്ളം ആരോഗ്യ വകുപ്പ് പരിശോധിച്ചു. ഈ പരിശോധന ഫലം നെഗറ്റീവാണ്.
കൂടാതെ വില്ല്യാപ്പള്ളി പഞ്ചായത്ത് പരിധിയിൽ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്ത അവസ്ഥയിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും മേമുണ്ട പ്രദേശത്തെ കടകളിൽ പരിശോധന നടത്തുകയും ഇതിനെതുടർന്ന് 3 കടകൾ അടച്ചു പൂട്ടാൻ നിർദേശം നൽകുകയും ചെയ്തു . മൂന്നു കടകളും മേമുണ്ട സ്കൂൾ പരിസരത്തുള്ളതാണ്.

വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം വരാൻ കാരണം സ്കൂളിന് പുറത്ത് നിന്നായിരിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കൂടാതെ ആരോഗ്യ വകുപ്പ് പറയുന്നത് സ്കൂളിന് പുറത്തുള്ള കടകളിൽ നിന്ന് വാങ്ങുന്ന ഹൈസ്ക്രീം, സിപ്പപ്പ് തുടങ്ങിയവയിൽ നിന്നാകാം രോഗം വന്നത് എന്നാണ്. രോഗം പടരുന്ന ഈ സാഹചര്യത്തിൽ ബോധവത്കരണ പ്രവർത്തനവും ആരോഗ്യ വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.