
യുഡിഎഫ് മന്ത്രിസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ധനവകുപ്പും കൈകാര്യം ചെയ്യുമെന്ന് വിവരം
- സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത് വന്നു.
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ധനവകുപ്പും കൈകാര്യം ചെയ്യുമെന്ന് വിവരം. ആഭ്യന്തര മന്ത്രി മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതോടെ ഏറ്റവും സുപ്രധാനമായ ധനവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ നേരിട്ട നിർവഹിച്ചേക്കുമെന്നാണ് വിവരങ്ങൾ. അതേസമയം, സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത് വന്നു.

സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസിപിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും. ഇനിയും കുറച്ച് പേരുകൾ കൂടി വരാനുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്.
CATEGORIES News
