
യുഡിഎഫ് സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക്
- ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാക്കിയതും അടിസ്ഥാന സൗകര്യ വികസനങ്ങളും നേട്ടമായി ഉയർത്തിയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാക്കിയതും അടിസ്ഥാന സൗകര്യ വികസനങ്ങളും നേട്ടമായി ഉയർത്തിയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര നൽകികൊണ്ടുള്ള പ്രിയദർശിനി പദ്ധതിയും ഓപ്പറേഷൻ തൂഫാനും വിഴിഞ്ഞ വികസനവും വിവിധവിവിധ ക്ഷേമപ്രവർത്തനങ്ങളും കയ്യടി നേടി. എന്നാൽ ആദ്യനാളുകളിൽ തന്നെ യുഡിഎഫ് സർക്കാരിനെ വിവാദങ്ങൾ തേടിയെത്തി. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ചർച്ചകളും സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതും, പിഎം ശ്രീ പദ്ധതിയിലെ നിലപാടും പ്രളയ സമയത്തെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയും, പൊന്നാനിയിലെ വിരുന്നും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവും പ്ലീഡർ നിയമനവും ,വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള നീക്കവും, എൻ.ശേഷാദ്രിനാഥന്റെ കമ്മീഷണർ നിയമനവും ,വിഴിഞ്ഞത്തെ ടാറ്റാ ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പരാമർശവും ,പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രി സി.പി ജോണിന്റെ പ്രസ്താവനയും യുഡിഎഫിനെ വെട്ടിലാക്കി.

നിലവിൽ സംസ്ഥാനത്തെ ഓണാഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഓണാഘോഷത്തിന് ശേഷം സെപ്റ്റംബർ നാലിനും അഞ്ചിനും ഭരണ പരിശീലന പരിപാടിക്കായി മന്ത്രിസഭ ഒന്നാകെ കോഴിക്കോട്ടേക്ക് പോകും.
