റിപ്പോർട്ടർ ടിവി ചാനലിലെ പരിശോധനയിൽ എസ്ഐടിക്ക് ആവശ്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

റിപ്പോർട്ടർ ടിവി ചാനലിലെ പരിശോധനയിൽ എസ്ഐടിക്ക് ആവശ്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

  • തെളിവുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ ആകില്ല. തെളിവ് ലഭിച്ചില്ലെന്ന് ആരു പറഞ്ഞുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ചാനലിലെ പരിശോധനയിൽ എസ്ഐടിക്ക് ആവശ്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെളിവുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ ആകില്ല. തെളിവ് ലഭിച്ചില്ലെന്ന് ആരു പറഞ്ഞുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. നിയമപരമായ നടപടികളുമായി എസ്ഐടി മുന്നോട്ടു പോവുകയാണ്.മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ ഏറ്റവും വലിയ തട്ടിപ്പാണിത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയമാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കത്ത് മുഖ്യമന്ത്രി പരിശോധിച്ച് ആഭ്യന്തരമന്ത്രിക്ക് കൈമാറി.

ആഭ്യന്തരവകുപ്പ് അന്വേഷണത്തിനായി എസ്ഐടിയും രൂപവത്കരിച്ചു.നിയമപരമായി വാറന്റോട് കൂടിയാണ് എസ്ഐടി റെയ്‌ഡ് നടത്തിയത്. ന്യൂസ് റൂമും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും ഒരേ സ്ഥാപനത്തിലായിരുന്നു. റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ല. ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ഒരു കേസ് അല്ല. ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല. അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്. ഇത് വേറെ ഒരു കേസാണ്. മാധ്യമസ്വാതന്ത്ര്യത്തിനായി എന്നും നിലകൊണ്ടിട്ടുള്ള ചരിത്ര മാണ് കോൺഗ്രസിനും യുഡിഎ ഫിനും ഉള്ളതെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )