റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ

ട്രാക്ക് മുറിച്ചുകടക്കുന്നത് റെയിൽവേ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിൻ്റെ ഹർജി തള്ളിയത്.

കൊച്ചി : റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ .അപകടത്തിൽപ്പെട്ടയാൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിന്റെ കർശന ഉത്തരവ്. ട്രാക്ക് മുറിച്ചുകടക്കുന്നത് റെയിൽവേ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിൻ്റെ ഹർജി തള്ളിയത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് തോമസ് ജോണിന് ട്രെയിൻ തട്ടി പരിക്കേറ്റത്. ഫുട് ഓവർ ബ്രിഡ്ജ് ഉപയോഗിക്കാതെ ട്രാക്കിലൂടെ പോകുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ട്രെയിൻ യാത്രയ്ക്കിടെ അപകടം പറ്റുന്നവർക്കേ നഷ്‌ടപരിഹാരത്തിന് അർഹതയുള്ളൂ എന്ന് വ്യക്തമാക്കിയാണ് അപേക്ഷ തള്ളിയത്.കൊല്ലം – എറണാകുളം മെമുവിൽ യാത്ര ചെയ്യവെ തിരക്ക് കാരണം ട്രെയിനിൽനിന്ന് വീണെന്നായിരുന്നു തോമസിന്റെ വാദം. എന്നാൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ശബരി എക്സ്പ്രസ് ഇടിച്ചതാണെന്ന് തെളിവുകൾ സഹിതം റെയിൽവെ കോടതിയിൽ വ്യക്തമാക്കിയതോടെ ഹർജി തള്ളുകയായിരുന്നു.

2023 മേയ് എട്ടിനായിരുന്നു സംഭവം. മാവേലിക്കര സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ കിടന്ന മെമു ട്രെയിനിൽ കയറാനായി തോമസ് ജോൺ കിഴക്കുഭാഗത്തുനിന്ന് ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഈ സമയം മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് വന്ന ശബരി എക്സ്പ്രസ് തോമസിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തോമസ് കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ദീർഘകാലം ചികിത്സയിലായിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹർജി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )