റോഡിൽ വെള്ളക്കെട്ട് കാരണം ഗതാഗതക്കുരുക്ക് രൂക്ഷം

റോഡിൽ വെള്ളക്കെട്ട് കാരണം ഗതാഗതക്കുരുക്ക് രൂക്ഷം

  • മഴ കനക്കുമ്പോൾ വെള്ളക്കെട്ട് ഒഴിഞ്ഞു പോകുന്നില്ല.

വടകര:പണി നടക്കുന്നദേശീയപാതയുടെ താൽക്കാലിക സർവീസ് റോഡിൽ വെള്ളക്കെട്ട്. ഇതു കാരണം ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങൾ ദേശീയ പാതയിൽ നിന്നു മാറി ഇട റോഡുകളെ ആശ്രയിച്ചതോടെ അവിടെയും കുരുക്കായി. കരിമ്പനപ്പാലത്ത് റോഡ് നിറയെ ചെളി മൂടിയതു കൊണ്ട് നടന്നു പോകാൻ പോലും ബുദ്ധിമുട്ടാണ്. പുതിയ ബസ് സ്‌റ്റാൻഡ് പരിസരം, ലിങ്ക് റോഡ് ജംക്ഷൻ, അടയ്ക്കാത്തെരു, പെരുവാട്ടിൻ താഴ എന്നിവിടങ്ങളിൽ കുഴിയും ചെളിയും നിറഞ്ഞു കിടക്കുകയാണ്. മഴ കനക്കുമ്പോൾ വെള്ളക്കെട്ട് ഒഴിഞ്ഞു പോകുന്നില്ല. ഇത് കാരണം ഗതാഗതം ബുദ്ധിമുട്ടായി. സമീപത്തെ കടകളിലേക്ക് കയറാൻ കഴിയുന്നില്ല. പല കടകളിലും കച്ചവടം നടക്കുന്നില്ല. സർവീസ് റോഡ് പണിയുമ്പോൾ സമീപത്ത് ഓവുചാലുണ്ടാക്കി സ്ലാബിട്ടിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )