ലഹരിക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായ സംഭവം ; പിണറായി വിജയന്റെ ആരോപണം തെറ്റെന്ന് ആഭ്യന്തര മന്ത്രി

ലഹരിക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായ സംഭവം ; പിണറായി വിജയന്റെ ആരോപണം തെറ്റെന്ന് ആഭ്യന്തര മന്ത്രി

  • സോഷ്യൽ മീഡിയയിൽ നിന്ന് ലിങ്കുകൾ റിമൂവ് ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പോലീസ് അത്തരം കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം:ലഹരിക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം തെറ്റെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 10 വർഷം അവർ ഒന്നും ചെയ്തില്ലന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ആരാണെങ്കിലും അവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അതിൽ രാഷ്ട്രീയം നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട വാർത്താ കാർഡുകളും ലിങ്കുകളും സോഷ്യൽമീഡിയയിൽ നിന്ന് നീക്കം ചെയ്യുന്നതിൽ പോലീസിന് പങ്കുണ്ടെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് ലിങ്കുകൾ റിമൂവ് ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പോലീസ് അത്തരം കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )