ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല

  • ആദ്യം ഹാജരായ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞിരുന്നു

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം നിഷേധിച്ചത്. പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത് മൂന്ന് ദിവസത്തേക്കാണ്. എസ് രാജീവാണ് രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്.

ആദ്യം ഹാജരായ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞിരുന്നു. അതിനിടെ കേസുമായി ബന്ധപ്പെട്ട് കാരവൻ പിടിച്ചെടുത്തു. ചങ്ങനാശ്ശേരിയിൽ നിന്നും പിടിച്ചെടുത്ത രണ്ട് കാരവനുകൾ കൊച്ചിയിൽ എത്തിച്ചു. പ്രൊഡ്യൂസർ വാടകയ്ക്ക് എടുത്ത കാരവനുകളാണിവ. കേസുമായി ബന്ധപ്പെട്ട് സിനിമ സൈറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )