
ലൈഫ് പദ്ധതി; കുന്നുമ്മലിൽ നൂറു വീടുകൾ നിർമ്മിക്കും
- ആദ്യഗഡു അനുവദിക്കാൻ തനത് ഫണ്ടിൽ 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്
കക്കട്ടിൽ : കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം നൂറ് വീടുകൾ നിർമിക്കും. ആദ്യഗഡു അനുവദിക്കാൻ തനത് ഫണ്ടിൽ 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
പദ്ധതിയുടെ കരാർവെ ക്കലും ഗുണഭോക്താക്കളുടെ സംഗമവും കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ. റീത്ത അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. പ്രകാശ്, പദ്ധതിനിർവഹണ ഓഫീസർ അർച്ചന ഷീലാ രാജ് പിള്ള, വൈസ് പ്രസിഡൻ്റ് വി. വിജിലേഷ്, കെ.കെ. ദിനേശൻ, ജമാൽ മൊകേരി, വി.വി. പ്രഭാകരൻ, എ.പി. കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News