
ലോക പക്ഷാഘാത ദിനത്തിൽ മുഖ്യ മന്ത്രി വി.ഡി.സതീശനും ആരോഗ്യമന്ത്രി കെ.മുരളീധരനും നയിക്കുന്ന വാക്കത്തോൺ ഒക്ടോബർ 29 ന്
- ലോക പക്ഷാഘാത ദിനമായ ഒക്ടോബർ 29 ന് ആരോഗ്യ വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് വാക്കത്തോൺ നടത്തുന്നത്.
തിരുവനന്തപുരം :പക്ഷാഘാതത്തിന് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനുള്ള പ്രാധാന്യം സമൂഹത്തിൽ എത്തിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശനും ആരോഗ്യമന്ത്രി കെ.മുരളീധരനും നയിക്കുന്ന വാക്കത്തോൺ ഒക്ടോബർ 29 ന്. ലോക പക്ഷാഘാത ദിനമായ ഒക്ടോബർ 29 ന് ആരോഗ്യ വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് വാക്കത്തോൺ നടത്തുന്നത്.

രാവിലെ 7 ന് മാനവീയം വീഥിയിൽ മന്ത്രി വി.ഡി.സതീശൻ വാക്കത്തോൻ ഫ്ലാഗ് ഓഫ് ചെയ്യും. വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാൾ വരെയാണ് വാക്കത്തോൺ. അക്കാഡമി ചെയർപേഴ്സൺ പ്രിയപ്രിയങ്ക നായർ ചടങ്ങിൽ പങ്കെടുക്കും.പൊതുജനങ്ങൾക്കും വാക്കത്തോണിൽ പങ്കാളികളാകാം
CATEGORIES News
