ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു

ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു

  • കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനുസമീപം നിർമാല്യത്തിൽ സതി (60) ആണ് മരിച്ചത്.

ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനുസമീപം നിർമാല്യത്തിൽ സതി (60) ആണ് മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വെച്ച് സതി കുഴഞ്ഞുവീഴുകയായിരുന്നു. ഭർത്താവി നും ബന്ധുക്കൾക്കുമൊപ്പം ദർശനത്തിനെത്തിയതായിരുന്നു സതിശബരിമലയിൽ.

ചൊവ്വാഴ്‌ച കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം ക്യൂനിന്നശേഷമാണ് ഭക്തർക്ക് ദർശനത്തിന് അവസരം ലഭിക്കുന്നത്. പമ്പയിൽനിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തർ നടപ്പന്തലിന് മുകളിലെത്തുന്നത്. കനത്ത തിരക്കിനിടെ കുടിവെള്ളം പോലും ലഭിക്കാതെ നിരവധി ഭക്തർ കുഴഞ്ഞുവീണതായി റിപ്പോർട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )