
സംസ്ഥാനത്തിന്റെ പേര് കേരളം എന്നായി
- കേന്ദ്ര നിർദ്ദേശം നിയമസഭ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ഇത് ചരിത്രപരമായ മുഹൂർത്തം എന്ന് സ്പീക്കർ പറഞ്ഞു.
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പേര് കേരളം എന്നായി. പേരുമാറ്റം അംഗീകരിച്ച് നിയമസഭ. കേന്ദ്ര നിർദ്ദേശം നിയമസഭ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ഇത് ചരിത്രപരമായ മുഹൂർത്തം എന്ന് സ്പീക്കർ പറഞ്ഞു. പേരുമാറ്റത്തിൽ നേരത്തെ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യത്തിൽ രാഷ്ട്രപതിയുടെ റഫറൻസ് നിയമസഭയിൽ അറിയിക്കുകയും സ്പീക്കർ രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും ചെയ്തു.

ആദ്യമായാണ് ഇത്തരമൊരു വിഷയത്തിൽ രാഷ്ട്രപതിയുടെ റഫറൻസ് കേരള നിയമസഭയിൽ വരുന്നത്. പേരുമാറ്റത്തിൽ നിയമസഭയുടെ അഭിപ്രായം ആരാഞ്ഞുള്ളതായിരുന്നു റഫറൻസ്.
CATEGORIES News
