
സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
- ഉയർന്ന അൾട്രാവയലറ്റ് രശ്‌മികൾ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കൊണ്ട് തന്നെ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്.
തിരുവനന്തപുരം : കൊടുംചൂട് കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് സംസ്ഥാനം. വൈകിട്ട് വീട്ടിലെത്തിയാൽ ഫാനോ ഏസിയോ ഇല്ലാതെ ഒരു മിനിറ്റ് പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തിലെ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ് ദുരന്തനിവാരണ അതോറിറ്റി. ഇപ്പോഴിതാ കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ട് പറയുന്നു.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാ ഘാതത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കെന്നാണ് ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഉയർന്ന അൾട്രാവയലറ്റ് രശ്‌മികൾ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കൊണ്ട് തന്നെ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്.
CATEGORIES News
