സംസ്ഥാനത്ത് തുലാവർഷം വീണ്ടും സജീവമാകുന്നു; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തുലാവർഷം വീണ്ടും സജീവമാകുന്നു; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

  • തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും തുലാവർഷം സജീവമാകുന്നു. വടക്കൻ തമിഴ്‌നാട് മുതൽ കർണാടക, തമിഴ്‌നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റർ മുകളിൽ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ സാഹചര്യം ശക്തമാക്കുന്നത്.

ഇതിനൊപ്പം തന്നെ ന്യൂനമർദ്ദവും രൂപപ്പെട്ടതിനാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ /ഇടത്തരം മഴയ്ക്കാണ് സാധ്യത. ഇന്ന് വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )