
സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന
- ഈ മാസം ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം 251 ആയി വർധിച്ചു.
തിരുവനന്തപുരം:സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന. ഈ മാസം ഇതുവരെ 20 ഇൻഫ്ലുവൻസ മരണമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ മാസം ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം 251 ആയി വർധിച്ചു.

ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇൻഫ്ലുവൻസ കേസുകൾ 6182 ആയിരുന്നു. 40 മരണമാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. ഇൻഫ്ലുവൻസ മരണം കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഇരട്ടിയായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്
CATEGORIES News
