സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ

  • ഇന്ന് വൈകിട്ടോടെ മദ്യശാലകൾ അടയ്ക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ.ഇന്ന് വൈകുന്നേരം ഏഴ് മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വിൽപനയുണ്ടാകില്ല. മെയ് നാലിന് വോട്ടെണ്ണൽ ദിനത്തിലും മദ്യ വിൽപനയുണ്ടാകില്ല. ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ ഡ്രൈ ഡേ ഉത്തരവ് നിലവിൽ വരും. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാൽ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും.

ഈ ദിവസങ്ങളിൽ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തു‌ക്കൾ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. മദ്യശാലകൾ ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്കും ഹോട്ടലുകൾക്കും നിരോധനം ബാധകമാണ്. വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നിയമവിരുദ്ധമായ മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ കർശന പരിശോധന നടത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )