
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്
- ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,905 രൂപയാണ് വില വരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില ഇടിയുന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,905 രൂപയാണ് വില വരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11, 240 രൂപയാണ് വില വരുന്നത്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയാണ് വില വരുന്നത്.

മുൻ ദിവസങ്ങളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 265 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,650 രൂപയാണ്.
CATEGORIES News
