
സംസ്ഥാന ത്ത് സ്വർണ വിലയിൽ വൻ ഇടിവ്
- ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം നിലവിൽ 13,645 രൂപയിലും പവന് 1,09,620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന ത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഒരു ഗ്രാമിന് 395 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 3160 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്.ഇതോടെ സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം നിലവിൽ 13,645 രൂപയിലും പവന് 1,09,620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മിനിഞ്ഞാത്തെ വിലയിൽ നിന്ന് ഇന്നലേക്ക് സ്വർണ വിലയിൽ പവന് 1080 രൂപയുടെ വർധനവുണ്ടായിരുന്നു.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ സ്വർണ വിലയെത്തിയിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 250 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,500 രൂപയാണ് വില വരുന്നത്
CATEGORIES News
