
സജീഷ് ഉണ്ണി – ശ്രീജിത്ത് മണി സ്മാരകസേവാസമിതിയുടെ ഈ വർഷത്തെ ഓണാഘോഷം ‘വസന്തോത്സവം-2026 ‘ സേവാസമിതി പരിസരത്ത് പ്രൗഢഗംഭീരമായി നടന്നു
- പൂക്കാട് കലാലയം പ്രിൻസിപ്പൽ ശ്രീ ശിവദാസ് ചേമഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു.
സേവാസമിതി സംസ്ഥാനതലത്തിൽ മികച്ച വാദ്യകലാകാരനു നൽകുന്ന പ്രഥമ വാദ്യകലാമണി പുരസ്കാരം സജീഷ് ഉണ്ണിയുടെയും ശ്രീജിത്ത് മണിയുടെയും വാദ്യകലാഗുരുനാഥനായ ശ്രീ പത്മനാഭൻ കാഞ്ഞിലശ്ശേരിക്ക് സമ്മാനിച്ചു.വാദ്യകുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ വിശിഷ്ടാതിഥി യായി പങ്കെടുക്കുകയും പുരസ്കാരസമർപ്പണം നടത്തുകയും ചെയ്തു. ശ്രീപത്മനാഭൻ കാഞ്ഞിലശ്ശേരിക്ക്,ശ്രീ യു.കെ രാഘവൻ മാസ്റ്റർ പ്രശസ്തിപത്രവും,സേവാസമിതി കാര്യദർശി കെ.പി വിജയൻ ക്യാഷ് അവാർഡും സമ്മാനിച്ചു.

സോപാനം വാദ്യകലാസംഘം ഡയറക്ടർ മേളകലാരത്നം ശ്രീ സന്തോഷ് കൈലാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചടങ്ങിൽ ശ്രീമതി ബിന്ദു ചോയ്യക്കാട്ട്, വാർഡ് മെമ്പർ സരീഷ് കെ.കെ, ഭാസ്കരൻ കൊളോത്ത്, രാമചന്ദ്രൻ പൊന്മന എന്നിവർ സംസാരിച്ചു.തുടർന്ന് സന്തോഷ് കൈലാസിൻ്റെ ശിക്ഷണത്തിൽ സോപാനസംഗീതം അഭ്യസിച്ച വിദ്യാർത്ഥികളുടെ സോപാനസംഗീതാവതരണവും , കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.25/08/2026 ന് വസന്തോത്സവത്തോടനുബന്ധിച്ച് ഗൃഹാങ്കണ പൂക്കള മത്സരവും, 27/08/2026 തീയതിയിൽ വിവിധ കായിക മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു.വസന്തോത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ ആളുകളുടെ സർഗ്ഗ രചനകൾ ചേർത്ത് പ്രസിദ്ധീകരിച്ച ‘ സ്പന്ദനം 2026’ കയ്യെഴുത്ത് മാസികയുടെ പ്രകാശന കർമ്മം പ്രസ്തുത ചടങ്ങിൽ വെച്ച് ഡോക്ടർ ശ്രീജിത്ത്. ഇ നിർവഹിച്ചു.
