സിപിഎമ്മിനെതിരെ വിമർശനം തുടർന്ന് ജി. സുധാകരൻ

സിപിഎമ്മിനെതിരെ വിമർശനം തുടർന്ന് ജി. സുധാകരൻ

  • സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം :സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് എംഎൽഎ ജി. സുധാകരൻ.സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും സുധാകരൻ പറഞ്ഞു. എന്തിനാണ് തന്റെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതെന്നും സുധാകരൻ ചോദിച്ചു. തന്റെ ഓഫീസിലേക്ക് നടത്തിയ സിപിഎം മാർച്ചിൽ പോലീസിനെയും ജി. സുധാകരൻ വിമർശിച്ചു.

ഭരണം മാറിയത് ഇപ്പോഴും അമ്പലപ്പുഴയിലെപൊലീസുകാർ അറിഞ്ഞിട്ടില്ലെന്നും സുധാകരൻ പരിഹസിച്ചു. പൊതുവേദിയിൽ സിപിഎമ്മിനെ അധിക്ഷേപിച്ചാൽ കടുത്ത രീതിയിൽ പ്രതികരിക്കുമെന്ന സിപിഎം മുന്നറിയിപ്പിന് പിന്നാലെയാണ് ആലപ്പുഴയിലെ റസിഡൻസ് അസോസിയേഷൻ യോഗത്തിൽ സിപിഎമ്മിനെതിരെ സുധാകരൻ വീണ്ടും ആഞ്ഞടിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )