
“സിൽവൽ ലൈൻ ” കുറ്റി തെറിക്കുമ്പോൾ
- ശ്രീലാൽ പെരുവട്ടൂർ എഴുതുന്നു ✍️
കേരളത്തിന്റെ ഭാവി ഗതാഗത വികസനത്തിന് പുതിയ ദിശ നൽകുമെന്ന വലിയ പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതിയായിരുന്നു സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതി. സംസ്ഥാനത്തിന്റെ ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് കുറഞ്ഞ സമയത്തിൽ സുരക്ഷിതവും സൗകര്യപ്രദവുമായി യാത്ര ചെയ്യാൻ സാധിക്കുമെന്ന ആശയം സാധാരണ ജനങ്ങൾക്കും വലിയ പ്രതീക്ഷ നൽകി. റോഡ് ഗതാഗത തിരക്ക് കുറയ്ക്കുക, യാത്രാസമയം ലാഭിക്കുക, പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുക, ഭാവി തലമുറയ്ക്ക് ആധുനിക കേരളം ഒരുക്കുക എന്നീ ദൂരദർശിയായ ലക്ഷ്യങ്ങളോടെയാണ് പദ്ധതി മുന്നോട്ടുവെച്ചത്. വികസനത്തിന്റെ പുതിയ അധ്യായമായി പലരും ഈ പദ്ധതിയെ കണ്ടിരുന്നു.എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന ആദ്യ ദിനം തന്നെ സിൽവർ ലൈൻ പദ്ധതി പൂർണമായും ഉപേക്ഷിച്ചതെന്ന വാർത്ത നിരാശയോടെയാണ് പുരോഗമന കേരളം കാണുന്നത്.
രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകാം, പക്ഷേ കേരളത്തിന്റെ ദീർഘകാല വികസനവുമായി ബന്ധപ്പെട്ട വലിയ പദ്ധതികളെ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം കാണാതെ ജനങ്ങളുടെ ഭാവിയെ മുൻനിർത്തി വിലയിരുത്തേണ്ടതുണ്ട്. കേരളത്തിന്റെ യാത്രാ സംസ്കാരത്തിലും വികസന കാഴ്ചപ്പാടിലും വലിയ മാറ്റം സൃഷ്ടിക്കാമായിരുന്ന ഒരു സ്വപ്ന പദ്ധതിയുടെ അവസാനിപ്പിക്കൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. വികസനം തടയപ്പെടാതെ മുന്നോട്ട് പോകുന്ന കേരളത്തിനായുള്ള ജനങ്ങളുടെ ആഗ്രഹം എന്നും ശക്തമായിത്തന്നെ തുടരും…
