അംഗനവാടികൾക്ക് പാത്രങ്ങൾ വിതരണം ചെയ്തു

അംഗനവാടികൾക്ക് പാത്രങ്ങൾ വിതരണം ചെയ്തു

  • ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില വിതരണോത്ഘാടനം നിർവ്വഹിച്ചു.

മൂടാടി:ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ ചാർട്ട് ബോർഡ് എന്നിവ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില വിതരണോത്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിന പിരിശത്തിൽ, മെമ്പർ റൗസി ബഷീർ, സൂപർ വൈസർ രാജലക്ഷ്മി, വർക്കർ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )