
അംഗനവാടിയ്ക്കു മുകളിലേയ്ക്ക് പനമരം വീണു
- ചുറ്റുമതിലും താൽക്കാലിക ഷെഡ്ഡും ഭാഗികമായ് തകർന്നിട്ടുണ്ട് ഏകദേശം 50000 രൂപയുടെ നഷ്ടം ആണ് ഉണ്ടായിട്ടുള്ളത്
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിലെ പത്താം വാർഡിലെ അപ്പുകുട്ടി നായർ സ്മാരക അംഗനവാടിയ്ക്കു മുകളിലേയ്ക്ക് ഇന്ന് പുലർച്ചെ വൻ പനമരം വീണു. അതിശക്തമായുണ്ടായ കാറ്റും മഴയും കാരണമാണ് ഇത് സംഭവിച്ചത്. കുറ്റ്യാടി ഇറിഗേഷൻ കനാലിനു സമീപത്തുള്ള വൻ പനമരം ആണ് കട പുഴകി വീണത് .
അംഗനവാടി പ്രവർത്തന സമയമല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. ബിൽഡിങ്ങിനു നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. ചുറ്റു മതിലും താൽക്കാലിക ഷെഡ്ഡും ഭാഗികമായ് തകർന്നിട്ടുണ്ട് ഏകദേശം 50000 രൂപയുടെ നഷ്ടം ആണ് ഉണ്ടായിട്ടുള്ളത്.
പരിസര പ്രദേശത്ത് വൻ മരങ്ങൾ ഇനിയും കട പുഴകി വീഴാൻ സാധ്യത ഉള്ളതിനാൽ ഇത്തരം മരങ്ങൾ മുറിച്ചു മാറ്റുന്നതിനു വേണ്ട നടപടികൾ നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് വാർഡ് കൗൺസിലർ ഇ. കെ അജിത്ത് അറിയിച്ചു. പന്തലായനി കൊല്ലം പ്രദേശങ്ങളിലേക്ക് കനാൽ റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്
CATEGORIES News