അങ്കണവാടിയുടെ പണി ഉടൻ പൂർത്തീകരിക്കണം -ബിജെപി

അങ്കണവാടിയുടെ പണി ഉടൻ പൂർത്തീകരിക്കണം -ബിജെപി

  • എത്രയുംവേഗം പണിതുടങ്ങി പ്രവൃത്തി പൂർത്തീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ബിജെപി നേതൃത്വം പറഞ്ഞു.

നൊച്ചാട് : ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാംവാർഡിൽ പ്രവർത്തിച്ചിരുന്ന വാളൂർപാറ അങ്കണവാടിയുടെ പണി ഉടൻ പൂർത്തീകരിക്കണമെന്ന് ബിജെപി ഒൻപതാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.രണ്ടുവർഷത്തോളമായി പഴയ അങ്കണവാടിക്കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട്. അങ്കണവാടി ഇപ്പോൾ പ്രവർത്തിക്കുന്നത് കോമത്ത്പാറ പകൽവീട് കെട്ടിടത്തിലാണ്.അതിനാൽ, എത്രയുംവേഗം പണിതുടങ്ങി പ്രവൃത്തി പൂർത്തീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ബിജെപി നേതൃത്വം പറഞ്ഞു. ചന്ദ്രൻ അധ്യക്ഷനായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )