
അഞ്ചാം വാർഷികത്തിൽ ഉല്ലാസ യാത്രയുമായി ഒത്തുകൂടി പുളിയഞ്ചേരി യു.പി സ്കൂൾ 1978 വർഷത്തെ ചങ്ങാതികൂട്ടം കൂട്ടായ്മ
- രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെ അകലാപ്പുഴയിൽ ബോട്ട് സവാരി നടത്തി
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂൾ 1978 വർഷത്തെ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ ചങ്ങാതിക്കൂട്ടം കൂട്ടായ്‌മയുടെ അഞ്ചാം വാർഷിക പരിപാടി സംഘടിപ്പിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെ അകലാപ്പുഴയിൽ ബോട്ട് സവാരി നടത്തി.തുടർന്ന് കൂട്ടായ്‌മയിലെ അംഗങ്ങൾ വിവിധ പരിപാടികളും അനുഭവങ്ങളും പങ്കുവെച്ചു.

ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡന്റ് അഡ്വക്കേറ്റ് ഹരീഷ് കുമാർ.ടി അധ്യക്ഷത വഹിച്ചു. നിർവാഹക സമിതി അംഗങ്ങളായ സന്തോഷ് കുമാർ എ.ടി, ദിനേശൻ.കെ, ഗംഗാധരൻ എം. വി, രഘുനാഥ് കെ. ടി, ശ്രീധരൻ. കെ, സന്തോഷ് കെ.കെ, വിലാസിനി. കെ, നിർമ്മല കെ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സുരേഷ് കുമാർ കൊയിലേരികണ്ടി സ്വാഗതവും ട്രഷറർ എം. കെ സുരേഷ് കുമാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു .
CATEGORIES News