
അടപ്പ് തൊണ്ടയിൽകുടുങ്ങി 8 മാസമുള്ള കുഞ്ഞുമരിച്ചു
- പോലീസിൽ പരാതി നൽകി പിതാവ്
കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അടപ്പ് തൊണ്ടയിൽ കുടുങ്ങിയ നിലയിൽ കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുംമുമ്പ് കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നിസാർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തു. ഇവരുടെ ആദ്യത്തെ കുഞ്ഞ് 14 ദിവസം പ്രായമുള്ളപ്പോൾ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. ഈ രണ്ടുസംഭവങ്ങളും ഭാര്യ വീട്ടിൽ വെച്ചായിരുന്നുവെന്നും മരണങ്ങളിൽ ദുരൂഹതയുണ്ടെന്നും കാണിച്ചാണ് നിസാറിന്റെ പരാതി.
CATEGORIES News