
അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു
- കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
അതിരപ്പിള്ളി:മസ്‌തകത്തിന് പരിക്കേറ്റ കാട്ടാന ചരിഞ്ഞു.മരണം സംഭവിച്ചത് കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ്. അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ഡോ. അരുൺ സഖറിയയുടെ സംഘം മയക്കുവെടിവെച്ച് വീഴ്ത്തി നിയന്ത്രണത്തിലാക്കി ചികിത്സിക്കുകയായിരുന്നു.

മസ്‌തകത്തിൽ വ്രണംവന്ന് വലിയ ദ്വാരം രൂപപ്പെട്ട നിലയിലായിരുന്നു ആന ഉണ്ടായിരുന്നത്.വ്രണത്തിൽ നിന്ന് ഈച്ചയും പുഴുവും പുറത്തുവന്നിരുന്നു. ചികിത്സയെ തുടർന്ന് ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നു. ഇന്ന് രാവിലെ പെട്ടെന്ന് കാട്ടാന കുഴഞ്ഞുവീഴുകയും ചരിയുകയുമായിരുന്നു
CATEGORIES News