
അത്തോളിയിൽ രാജ്യാന്തര മഡ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു
- അണ്ടർ 13 ഫുട്ബോൾ പ്രദർശനമത്സരവും നടന്നു
- സോഷ്യൽമീഡിയ താരം സൽമാൻ മുഖ്യാതിഥിയായിരുന്നു
അത്തോളി : രാജ്യാന്തര മഡ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു.വേളൂർ വെസ്റ്റ് ജുമാമസ്‌ജിദിനു സമീപം എംജെ സ്ക്വയർ മഡ് ഗ്രൗണ്ട് ഫുട്ബോൾ താരം വി.പി.സുഹൈർ ആണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.സോഷ്യൽ മീഡിയ താരം സൽമാൻ മുഖ്യാതിഥിയായിരുന്നു . കായിക രംഗത്ത് പ്രതിഭ തെളിയിച്ച കെ. മുരളീധരൻ, കെ.വി. കുമാരൻ, കിക്ക് ബോക്സർ പ്രണവ് വേളൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പി.ടി. ഹമീദ്, അനൂപ് വേളൂർ, ജലീൽ പാടത്തിൽ, വേളൂർ വെസ്റ്റ് റൈപ്പേറിയൻ ക്ലബ്ബ് പ്രതിനിധി ജയചന്ദ്രൻ ശ്രീലക്ഷ്മി, ആർവൈബി കോ-ഓർഡിനേറ്റർ ജൈസൽ കമ്മോട്ടിൽ,ഡയറക്ടർമാരായ ടി.ടി. ജൈലാൻ ഷാ, എം. ജുബൈർ എന്നിവർ സംസാരിച്ചു.ഉദ്ഘാടനച്ചടങ്ങിനുശേഷം അത്തോളിയും കോതി ടെക്കാ യുനൈറ്റഡ് ടീമിൻ്റെയും അണ്ടർ പതിനൊന്ന് അണ്ടർ 13 ഫുട്ബോൾ പ്രദർശനമത്സരവും നടന്നു.
CATEGORIES News