
അദ്രിനാഥിനെ അനുമോദിച്ചു
- സി. രാഘവൻ സ്വസ്ഥവൃത്തം പരിപാടി ഉദ്ഘാടനം ചെയ്തു

അരിക്കുളം: പൊതുവിജ്ഞാനത്തിലും ഓർമശക്തിയിലും പ്രാവീണ്യം തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡിലും കലാംസ് വേൾഡ് റെക്കാർഡിലും ഇടം നേടിയ അദ്രിനാഥിനെ അരിക്കുളം ജനകീയ കർമസമിതി അനുമോദിച്ചു. സി. രാഘവൻ സ്വസ്ഥവൃത്തം പരിപാടി ഉദ്ഘാടനം ചെയ്തു.
രാമചന്ദ്രൻ നീലാംബരി ആധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്യാമള ഇടപ്പള്ളി ഉപഹാരസമർപ്പണം നടത്തി. പി. കുട്ടികൃഷ്ണൻ നായർ, സതീദേവി കൈലാസ്, ജനാർദ്ദനൻ സ്നേഹാലയം, വി.വി. രാജൻ, പ്രസന്ന ശ്രീകൃഷ്ണ വിഹാർ, ഉഷ .ജി. നായർ, സുജാത, സ്മിത, ആദിത്യ കോട്ടമഠത്തിൽ, ദിലീപ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.
CATEGORIES News