
അധ്യാപകന്റെ വിയോഗത്തിൽ അനുശോചിച്ചു
- ഉപജില്ല സ്കൂൾ കായികമേള ഒരു നിമിഷം നിർത്തി വെച്ചു
കൊയിലാണ്ടി : കൊയിലാണ്ടി ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം മുൻ കൺവീനറുമായ ഷാജി.എൻ.ബലറാമിൻ്റെ വിയോഗത്തിൽ ഉപജില്ല സ്കൂൾ കായികമേള ഒരു നിമിഷം നിർത്തി വെച്ചു. ദീർഘകാലം കൊങ്ങന്നൂർ എൽപി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു.
അധ്യാപകന്റെ വിയോഗത്തിൽ അധ്യാപകസംഘടനാ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. ഉപജില്ല നൂൺമീൽ ഓഫീസർ എ. അനിൽകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉപജില്ലയിലെ മുഴുവൻ അധ്യാപക സംഘടനാ നേതാക്കളും പ്രധാനാധ്യാപകരും അനുശോചനയോഗത്തിൽ സംബന്ധിച്ചു.
CATEGORIES News
