
അനുമോദനം നടത്തി
- ഇല്ലത്ത് താഴ പിറവി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്
കൊയിലാണ്ടി :63–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടൻ പാട്ടു മത്സരത്തിൽ എ ഗ്രേയ്ഡ് നേടിയ റദിയയെയും സ്റ്റേറ്റ് റഗ് മ്പി ചാമ്പ്യൻറണ്ണറപ്പായ ടീം അംഗം ഹന പ്രമോദിനെയും അനുമോദിച്ചു. ഇല്ലത്ത് താഴ പിറവി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്.

ചടങ്ങിൽ പ്രമുഖ ആർക്കിടെക്ടും ചിത്രകാരനുമായ സനൽ നടുവത്തൂർ മൊമൻ്റൊ നൽകി. പിറവി ജോയിൻ്റ് സെക്രട്ടറി ഷൈജു പി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ മനോജ് വിയ്യൂർ അധ്യക്ഷത വഹിച്ചു.പ്രിബീഷ് പി കെ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
CATEGORIES News
