
അന്തരിച്ച കുട്ടി അഹമ്മദ് കുട്ടി സാഹിബിനെ ഓർക്കുമ്പാേൾ
- വി.പി. ഇബ്രാഹിം കുട്ടി എഴുതുന്നു
കൊയിലാണ്ടി: പരന്ന വായന, പരിസ്ഥിതി വിഷയങ്ങളിൽ വിട്ടു വീഴ്ചയില്ലാത്ത നിലപാട്. അന്തരിച്ച കുട്ടി അഹമ്മദ് കുട്ടിക്ക് പ്രത്യേകത ഏറെയുണ്ട്. മുൻമന്ത്രി,
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സംസ്ഥാന പരിസ്ഥിതി സമിതി ചെയർമാൻ തുടങ്ങിയ നിലകളിലെല്ലാം ഈ ബഹുമുഖ പ്രതിഭ കഴിവ് തെളിയിച്ചിട്ടുണ്ട്. 2004-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു.
കൊയിലാണ്ടി നഗരസഭ ബസ്റ്റാന്റ് നിർമ്മാണവും ഉദ്ഘാടനവും അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് നടന്നത്. 1992-ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996-ലും 2001-ലും തിരൂരങ്ങാടിയിൽ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഒട്ടനവധി വ്യത്യസ്തമായ പദ്ധതികളിലൂടെ അദ്ദേഹം
ശ്രദ്ധേയനായി. തദ്ദേശ സ്വയംഭരണ കമ്മീഷൻ മുൻ ചെയർമാനായും തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് ഗവേണിങ് ബോഡി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹവുമായുള്ള വ്യക്തി ബന്ധം ഒരു ജനപ്രതിനിധി എന്ന നിലയിൽ ഏറെ സഹായകരമായിട്ടുണ്ടെന്ന കാര്യം നന്ദിപൂർവം സ്മരിക്കുന്നു.
അദ്ദേഹത്തിന്റെ വിയോഗം മുസ്‌ലിം ലീഗ് പാർട്ടിക്കും വ്യക്തിപരമായി എനിക്കും തീരാനഷ്ടമാണ്.