അമീബിക് മസ്തിഷ്ക ജ്വരം; കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരം; കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് ആരോഗ്യവകുപ്പ്

ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്നുള്ള മുന്നറിയിപ്പുണ്ട്

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വര ഭീതി നിലനിൽക്കേ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം അച്ചൻകുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുന്നു. ഇവിടെ കുളിച്ച പന്ത്രണ്ട് വയസുകാരന് മസ്‌തിഷ്ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് വിവരശേഖരണം.

ജൂൺ 16-ാം തിയ്യതി മുതൽ കുളത്തിൽ എത്തിയവരുടെ വിവരങ്ങളാണ് ആരോഗ്യവകുപ്പ് ശേഖരിക്കുന്നത്.
രാമനാട്ടുകര നഗരസഭയിലെ 24, അഞ്ച് ഡിവിഷൻ പരിധിയിൽ വരുന്ന കുളമാണിത്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ പൊതുകുളം ഉപയോഗിച്ചുവരുന്നത്. മലപ്പുറം ജില്ലയിൽ നിന്നുൾപ്പെടെ നീന്തൽ പരിശീലിക്കാനും കുളിക്കാനുമായി നിരവധി ആളുകൾ ഇവിടേക്ക് എത്താറുണ്ട്. കഴിഞ്ഞ 16-ാം തീയ്യതി മുതൽ കുളത്തിൽ എത്തിയവരുടെ വിവരമാണ് ശേഖരിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്നുള്ള നിർദേശവുമിറക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )