
അയനിക്കാട് പള്ളിക്ക് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ
- കണ്ണൂർ ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്
പയ്യോളി:അയനിക്കാട് പള്ളിക്ക് സമീപം ഒരാൾ ട്രയിൻതട്ടി മരിച്ച നിലയിൽ. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുരുഷൻ്റേതാണ് മൃതദേഹം.

ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പയ്യോളി എസ്ഐ. പി. റഫീഖിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. കണ്ണൂർ ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് സ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ട്.
CATEGORIES News