
അയനിക്കാട് 24 ആം മൈലിൽ ബസ്സ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചു
- നിരവധി യാത്രക്കാർക്ക് പരിക്ക്
പയ്യോളി:പയ്യോളിയിൽ ബസ്സ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം നടന്നു. അയനിക്കാട് 24 ആം മൈലിൽ മാപ്പിള എഎൽഎപി സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം.അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട് . ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

കോഴിക്കോട് – തലശ്ശേരി റൂട്ടിലോടുന്ന സിറ്റി ഫ്ളവർ ബസ്സ് സർവ്വീസ് റോഡിൽ നിന്നും ദേശീയപാതയിലേയ്ക്ക് കയറുന്നതിനിടെ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.യാത്രക്കാർ പറയുന്നത് വടകര ഭാഗത്തേയ്ക്ക് പോകുന്ന മറ്റൊരു ബസ്സിനെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ടതെന്നാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
CATEGORIES News