അരീക്കാട് ഉറവൻകുളം ക്ഷേത്രത്തിൽ മോഷണം

അരീക്കാട് ഉറവൻകുളം ക്ഷേത്രത്തിൽ മോഷണം

  • നാല് ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം നടത്തിയത്

ഫറോക്ക്: അരീക്കാട് ഉറവൻകുളം അയ്യപ്പക്ഷേത്രത്തിൽ മോഷണം നടന്നു. ക്ഷേത്രത്തിനകത്തെ നാല് ഭണ്ഡാരങ്ങളിലാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിനകത്തെ നാല് ഭണ്ഡാരത്തിലെയും പൂട്ട് തകർത്തശേഷം ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയുടെ വാതിലും തുറക്കാൻ ശ്രമിച്ചിട്ടുണ്ട്.

മൂന്നുമാസം കൂടുമ്പോഴാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തുറന്ന് എണ്ണാറുള്ളതെന്നും ഏകദേശം പതിനായിരത്തിലധികം രൂപ ലഭിക്കാറുണ്ടന്നും ക്ഷേത്രഭാരവാഹികൾ പറയുന്നു . വിരലടയാള വിദഗ്‌ധരായ യു.കെ. അമീറുൽ ഹസൻ, സി. റിജു തുടങ്ങിയവർ പരിശോധന നടത്തി. നല്ലളം എസ്ഐ. പി.ജി. ഷിബു, സിപിഒ ഹരീഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )