അവധിക്കാലത്തും മലബാറിന് അവഗണന

അവധിക്കാലത്തും മലബാറിന് അവഗണന

  • ഇതരസംസ്ഥാനങ്ങളിൽനിന്ന് നാട്ടിലേക്കെത്താനായി ടിക്കറ്റ് കിട്ടാതെ യാത്രക്കാർ പ്രതിസന്ധിയിലാണ്

കണ്ണൂർ: ക്രിസ്‌മസ്- പുതുവത്സര തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചെങ്കിലും മലബാറിന് അവഗണന. പേരിനൊരു ട്രെയിൻ മാത്രമാണ് അനുവദിച്ചത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് നാട്ടിലേക്കെത്താനായി ടിക്കറ്റ് കിട്ടാതെ യാത്രക്കാർ പ്രതിസന്ധിയിലാണ്. വളരെ മുൻപേ ടിക്കറ്റ് ബുക്ക് ചെയ്‌ തവർ ഉൾപ്പെടെ വെയ്റ്റിങ് ലിസ് റ്റിലാണുള്ളത്.

ചെന്നൈ, ബംഗളുരു, മുംബൈ എന്നിവിടങ്ങളിൽ അവധിക്കാലത്ത് നാട്ടിലെത്താൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടും. 06037 കൊച്ചുവേളി–മംഗളുരു–കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ എക്‌സ്പ്രസ് മാത്രമാണ് അനുവദിച്ചത്. ഇതരസംസ്ഥാനത്തുനിന്ന് മലബാർ മേഖലയിലേക്ക് എത്താനായി ട്രെയിനില്ലെന്നതാണ് യാത്രക്കാരുടെ പ്രശ്‌നം. ക്രിസ്മസ്, പുതുവത്സരാഘോഷത്തിനായി നാട്ടിലേക്ക് തിരിക്കുന്നവർ ഏറെയും ബസുകളെയാണ് ആശ്രയിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )