അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാതിരിക്കാൻ കൗൺസിലറുടെ വാഹനത്തിന് അള്ളുവെച്ചു

അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാതിരിക്കാൻ കൗൺസിലറുടെ വാഹനത്തിന് അള്ളുവെച്ചു

  • പരിശോധനയിൽ കൗൺസിലറുടെ വീടിന്റെ മുൻവശത്ത് പത്തോളം ചകിരിയിൽ ആണികൊണ്ട് അള്ളുവെച്ചതായി കണ്ടെത്തി

മുക്കം : നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ കൃത്യസമയത്ത് പങ്കെടുക്കാതിരിക്കാൻ കൗൺസിലറുടെ വാഹനത്തിന് അള്ളുവെച്ചു. യുഡിഎഫ് കൗൺസിലറായ രാജൻ എടോനിയുടെ വീടിനുമുന്നിലാണ് ചകിരിയിൽ ആണി വച്ച് അജ്ഞാതർ അള്ളുവെച്ചത്. ഇതു ശ്രദ്ധയിൽപ്പെടാതെ കൗൺസിലറുമായി നഗരസഭയിലേക്കുപോയ കാറിന്റെ മുൻവശത്തെ ടയറിൽ ആറ് ആണിയാണ് തുളഞ്ഞുകയറിയത്.

മണാശ്ശേരിയിലെ വീട്ടിൽനിന്ന് യാത്രതിരിച്ച് മുക്കം പോലീസ് സ്റ്റേഷന് മുന്നിലെത്തിയപ്പോൾ ടയറിലെ കാറ്റ് കുറഞ്ഞപ്പോഴാണ് സംഭവം ഡ്രൈവർ അറിയുന്നത്. എന്നിട്ടും ഇവർ യാത്രതുടർന്നെങ്കിലും കൃത്യസമയത്ത് കൗൺസിലർക്ക് നഗരസഭയിലെത്താനായില്ല. പിന്നീട് പഞ്ചർകടയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ആറ് ആണികൾ കണ്ടെത്തിയത്. തുടർന്ന്, യുഡിഎഫ് പ്രവർത്തകർ നടത്തിയ പരിശോധനയിൽ കൗൺസിലറുടെ വീടിന്റെ മുൻവശത്ത് ചകിരിയിൽ ആണികൊണ്ട് അള്ളുവെച്ചതായി കണ്ടെത്തി. ഇത്തരത്തിലുള്ള പത്തോളം ചകിരികൾ പ്രദേശത്തുനിന്ന് കണ്ടെത്തിയതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )