അഷ്ടമംഗല്യ പ്രശ്ന ചാർത്ത് കൈമാറി

അഷ്ടമംഗല്യ പ്രശ്ന ചാർത്ത് കൈമാറി

  • അഷ്ടമംഗല്യ പ്രശ്നത്തിൻ്റെ ചാർത്ത് പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻനായർക്ക് കൈമാറി.

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിച്ച് സമർപ്പിച്ചതിനു ശേഷം പുനരുദ്ധാരണ കമ്മിറ്റി നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തിൻ്റെ ചാർത്ത് പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻനായർക്ക് കൈമാറി. പ്രശ്നവിധിപ്രകാരം ബ്രഹ്മരക്ഷസിൻ്റെ സ്ഥാനം മാറ്റി ക്ഷേത്രം നിർമ്മിക്കൽ,നാഗത്തറ, ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ നിർമ്മിക്കൽ, കന്നിമൂലയിലുള്ള പാർവ്വതിയുടെ സ്ഥാനം ഭദ്ര എന്ന നിലയിൽ ധനുരാശിയിൽ സ്ഥാപിക്കൽ, നാലമ്പലത്തിനകത്ത് കരിങ്കൽപതിക്കൽ, പരദേവേതാ ക്ഷേത്രത്തിൻ്റെ ജീർണ്ണത പരിഹരിക്കൽ , എന്നിവ സമയബന്ധിതമായി തച്ചുശാസ്ത്ര വിദഗ്ദൻ്റെ സാന്നിദ്ധ്യത്തിൽ പൂർത്തിയാക്കാൻ പുനരുദ്ധാരണകമ്മിറ്റി യോഗം തീരുമാനിച്ചു.

ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. അട്ടാളി കൃഷ്ണൻ നായർ,കലേക്കാട്ട് രാജമണി, ഗിരീഷ് പുതുക്കുടി, ശിവദാസൻ പനച്ചിക്കുന്ന്, അശോക് കുമാർ കുന്നോത്ത്, കെ.രാമകൃഷ്ണൻ, എം.ടി.സജിത്ത്, കെ.ടി. ഗംഗാധരകുറുപ്പ്, ബാലകൃഷ്ണൻ ചെറൂടി, ജയഭാരതി കാരഞ്ചേരി, പി.ടി. ഉണ്ണികൃഷ്ണൻ , സിനിജയരാജ്, സുശീല കുനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )