
അഷ്മിൽ യാത്രയായി – ഫുട്ബോളില്ലാത്ത ലോകത്തേക്ക്
- ഓസ്ട്രേലിയയിൽ നിന്ന് മരുന്ന് ഇന്നെത്തും എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകിയിരുന്നു എങ്കിലും അതിന് ആയുസ്സ് ഉണ്ടായിരുന്നില്ല
കോഴിക്കോട് : സ്വപ്നങ്ങൾ ബാക്കിയാക്കി അഷ്മിൽ യാത്രയായി തിരിച്ചു വരവ് ഇല്ലാത്തൊരു ലോകത്തേക്ക്. ഫുട്ബാൾ ആയിരുന്നു ആ പതിനാലു വയസുകാരന്റെ സിരകളിൽ മുഴുവൻ. രോഗശയ്യയിൽ നിന്ന് അവൻ തിരിച്ചു വരുമെന്ന് പ്രതീക്ഷയിൽ ആയിരുന്നു ഒരു നാട് മുഴുവൻ. രാവിലെ വരെയും ആരോഗ്യ വകുപ്പിനും ശുഭ പ്രതീക്ഷ ഉണ്ടായിരുന്നു. അഷ്മിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായി ഓസ്ട്രേലിയയിൽ നിന്ന് മരുന്ന് ഇന്നെത്തും എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകിയിരുന്നു എങ്കിലും അതിന് ആയുസ്സ് ഉണ്ടായിരുന്നില്ല.
സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഒരു വിങ്ങലോടെയല്ലാതെ അവനെക്കുറിച് ഓർക്കാൻ കഴിയില്ല. ഫുട്ബോൾ തട്ടി മൈതാനങ്ങളിൽ പാറി നടന്നിരുന്ന അവന്റെ ചിത്രം മായാതെ കിടപ്പുണ്ട് അവനെ അറിയുന്ന ഓരോരുത്തരുടെയും ഉള്ളിൽ. ഏറെ സ്മാർട്ടായിരുന്നു അവൻ. നാട്ടിലെ ഫുട്ബോൾ അക്കാദമിയിലെ പരിശീലനവും കളിയുമായി കളിക്കളങ്ങളിൽ നിറഞ്ഞു നിന്നവൻ.
പി എച്ച് എസ് എസ് പാണ്ടല്ലൂർ സ്കൂളിനെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി യായിരുന്നു മരിച്ച അഷ്മിൽ. നാട് കണ്ണീരണിയുന്നു, അവനേക്കുറിച്ചോർത്ത്