ആംബുലൻസിലെത്തി പരീക്ഷയെഴുതി; വിദ്യാർത്ഥിനിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്

ആംബുലൻസിലെത്തി പരീക്ഷയെഴുതി; വിദ്യാർത്ഥിനിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്

  • ഷിയോണയുടെ നിർബന്ധത്താൽ ചികിത്സയിലിരിക്കെ പരീക്ഷ എഴുതുകയായിരുന്നു

കക്കട്ടിൽ: ആംബുലൻസിലെത്തി എസ്എസ്എൽസി പരീക്ഷയെഴുതിയ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷിയോണ സുധീറിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്.

ആറു പരീക്ഷകൾ ഷിയോണ എഴുതിയിരുന്നു. ബാക്കിയുള്ള പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വേളയിലാണ് ഷിയോണയെ വയറു വേദനയെത്തുടർന്ന് ആശുപത്രിയിലാകുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയയാവേണ്ടിയും വന്നു.

തൊട്ടടുത്തദിവസം നടക്കുന്ന ബയോളജി പരീക്ഷ എഴുതണമെന്ന ഷിയോണയുടെ നിർബന്ധത്താൽ ഡോക്ടർ അനുമതി നൽകിയതോടെയാണ് ആംബുലൻസിൽ സ്കൂളിലെത്തി പ്രത്യേക റൂമിൽ പരീക്ഷ എഴുതിയത്. ഫലം വന്നപ്പോൾ ബയോളജി ഉൾപ്പെടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കു കയും ചെയ്തു. മൊകേരി ചീക്കോന്നുംചാലിൽ സി.സി. സുധീറിൻ്റെയും എൻ. കെ. സിൽജയുടെയും മകളാണ് ഷിയോണ സുധീർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )