ആംബുലൻസ് പോസ്റ്റിൽ ഇടിച്ചു കത്തി; രോഗിക്ക് ദാരുണാന്ത്യം

ആംബുലൻസ് പോസ്റ്റിൽ ഇടിച്ചു കത്തി; രോഗിക്ക് ദാരുണാന്ത്യം

  • വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് പിന്നാലെ കത്തുകയായിരുന്നു

കോഴിക്കോട് : ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം . നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്. മലബാർ മെഡിക്കൽ കോളജിൽ നിന്നും ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് സുലോചനയെ മാറ്റുന്നതിനിടെയാണ് അപകടം നടന്നത്.

വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് പിന്നാലെ കത്തുകയായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്ത് പുലച്ചെ 3.50നാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാർ റോഡിലേക്ക് തെറിച്ചുവീണു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാൻ കഴിയാത്തതാണ് കാരണം.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )